Friday, March 14, 2025
spot_img
More

    പ്രളയ ബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി നവജീവൻ കാരുണ്യ പദ്ധതി


    പെരുവന്താനം :പ്രളയക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പെരുവന്താനം സെൻറ് ജോസഫ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.  കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പദ്ധതിവഴി നാനാജാതിമതസ്ഥരായ അർഹതപ്പെട്ട 101 കുടുംബങ്ങളിൽ 3000 രൂപ വീതം മൂന്നു മാസത്തേക്ക് ഉപജീവന സഹായമായി ലഭിക്കും.സഹോദരങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുന്ന നല്ല സമരിയാക്കാരനാവുന്നതിന് നമുക്കെല്ലാവർക്കും കടമയുണ്ടെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

    പി. യു. തോമസിന്റെയും നവജീവൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയുമായി സഹകരിച്ചാണ് നവജീവൻ ട്രസ്റ്റ് പദ്ധതി പൂർത്തീകരിക്കുന്നത്.

    ആദ്യ മാസ ധനസഹായം കൈമാറുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും റെയിൻബോ പദ്ധതി കൺവീനറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പെരുവന്താനം ഫൊറോന വികാരി ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ, ഫാ. വർഗ്ഗീസ് മഞ്ഞക്കുഴക്കുന്നേൽ, ഫാ. ജോസഫ് മൈലാടിയിൽ, ഫാ. ജോസഫ് ചക്കുമൂട്ടിൽ,സന്യാസിനികൾ,പെരുവന്താനം ഗ്രാമപഞ്ചായത്തംഗം ഗ്രേസി ജോസ് ഈന്തുങ്കൽ, നവജീവൻ ട്രസ്റ്റ് പ്രവർത്തകരായ കെ.കെ. തമ്പി, സാജു എബ്രാഹം, റ്റോമി തോമസ്, ബിജോയി കെ വിജയൻ, റ്റിജിൻ സി എബ്രാഹം,  പെരുവന്താനം പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!