Friday, October 11, 2024
spot_img
More

    എല്ലാ പ്രവൃത്തികളും ഫലദായകമാകണോ, ഇങ്ങനെ ചെയ്താല്‍ മതി

    ചെയ്യുന്ന പ്രവൃത്തികളെല്ലാം ഫലദായകമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പല പ്രവൃത്തികളും നാം ഉദ്ദേശിച്ച രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുവചനം ഇക്കാര്യത്തില്‍ നമുക്ക് നിര്‍ദ്ദേശം നല്കുന്നത്.

    കൊളോസോസ് 1:10 ലാണ് ഇതേക്കുറിച്ച് വചനം പറയുന്നത്. കര്‍ത്താവിന് യോജിച്ചതും അവിടുത്തേക്ക് തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും.

    പക്ഷേ ഇത് സാധിക്കണമെങ്കില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതു തുടര്‍ന്നുളള ഭാഗങ്ങളിലാണ് വചനം വ്യക്തമാക്കുന്നത്.

    സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വ്വശക്തിയിലും നിങ്ങള്‍ ബലം പ്രാപിക്കട്ടെ. ( കൊളോസോസ് 1:11)

    അതെ,സന്തോഷത്തോടെ എല്ലാം സഹിക്കുക, ക്ഷമിക്കുക. അപ്പോള്‍ ദൈവമഹത്വത്തിന്റെ പ്രാഭവത്തിന് അനുസൃതമായി സര്‍വ്വശക്തിയിലും നമ്മള്‍ ബലം പ്രാപിക്കും. വിശുദ്ധരോടൊപ്പം പങ്കുചേരാന്‍ നമുക്ക് കിട്ടിയിരിക്കുന്ന അവകാശം കൂടിയാണ് സഹനമെന്നും ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സഹനത്തില്‍ സന്തോഷിക്കുക, എല്ലാം ക്ഷമിക്കുക. സഹനങ്ങളെ നമുക്ക് ഒഴിച്ചുനിര്‍ത്താനാവില്ല.

    അത് ജീവിതത്തില്‍സംഭവിക്കേണ്ടവ തന്നെ. അങ്ങനെയെങ്കില്‍ ആര്‍ക്കും പ്രയോജനമില്ലാതെ സഹിക്കുന്നതിന് പകരം നമ്മുക്കു തന്നെ പ്രയോജനപ്പെടുന്നവിധത്തില്‍ സഹിച്ചാലോ.. അത് സ്വര്‍ഗ്ഗത്തിനും സന്തോഷം നല്കും. അതുകൊണ്ട് ഇനിയുള്ള സഹനങ്ങളില്‍ സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കാം. അത്തരമൊരു കൃപയ്ക്കുവേണ്ടി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!