Friday, December 5, 2025
spot_img
More

    മിഷനറീസ് ഓഫ് ചാരിറ്റിയെ വിടാതെ ഭരണകൂടം, ശിശുഭവന്‍ ഒഴിപ്പിച്ചു, രണ്ടു കോടി രൂപ പിഴയും

    കാണ്‍പൂര്‍: മിഷനറീസ് ഓഫ് ചാരിറ്റിയെ നിയമങ്ങള്‍ കൊണ്ട് പീഡിപ്പിച്ചും വേട്ടയാടിയും ഭരണകൂടം. വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ അക്കൗണ്ട് പുതുക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയാണ് ആയിരങ്ങള്‍ക്ക് അഭയവും ആശ്രയവുമായിരുന്ന ശിശുഭവന്‍ ഒഴിപ്പിച്ചിരിക്കുന്നത്.

    ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവന്‍ 1968 ലാണ് സ്ഥാപിക്കപ്പെട്ടത്.1500 ഓളം കുഞ്ഞുങ്ങളെയും നിര്‍ദ്ധനരെയും ഇവിടെ പരിപാലിക്കുന്നുണ്ട്. 90 വര്‍ഷത്തെ പാട്ടത്തിനാണ് ഈ സ്ഥലം എടുത്തിരിക്കുന്നതെന്നും 2019 ല്‍ പാട്ടക്കാലാവധി അവസാനിച്ചതാണെന്നുമാണ് ഭരണകൂടത്തിന്റെ വാദം. അനധികൃതമായി സ്ഥലം കൈവശം വച്ചതിനാണ് വര്‍ഷം ഒരു കോടി രൂപ എന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്ക് രണ്ടു കോടി രൂപ പിഴയും ചുമത്തിയിരിക്കുന്നത്. ഒഴിപ്പിക്കലിനെതിരെ ഡിഇഒ അധികൃതരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും കാണാന്‍ അവസരം തേടിയെങ്കിലും അത് നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.

    ദയാരഹിതമായ ഈ കുടിയൊഴിപ്പിക്കലിനെതിരെ കാണ്‍പൂരില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സന്യാസിനികള്‍ അന്തേവാസികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിയതിന് ശേഷം സന്യാസഭവനം ഒഴിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. ക്രൈസ്തവരെ ലക്ഷ്യമിട്ടുളള പീഡനങ്ങളുടെ പുതിയ മുഖമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തെളിഞ്ഞുവരുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!