കാക്കനാട്: അള്‍ത്താരയിലെ ഐക്യത്തിലൂടെ സഭയുടെ കൂട്ടായ്മയും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ 30 ാം സിനഡിന്റെ ആദ്യ സെഷന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി ഏകീകരിക്കാന്‍ നല്കിയ നിര്‍ദ്ദേളം സഭയിലെ 34 രൂപതകളില്‍ നടപ്പിലാക്കാനായത് കൂട്ടായ്മയുടെ വിജയമാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുളള വൈഷമ്യങ്ങളെക്കുറിച്ച് സിനഡ് സമ്മേളനം വിലയിരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശം നല്കും.
സീറോ മലബാര്‍ സഭയില്‍ ഈ വര്‍ഷം പുതുതായി അഭിഷിക്തരായ 273 വൈദികരെയും 365 നവസന്യാസിനിമാരെയും സിനഡ് സഭാശുശ്രൂഷയ്ക്കായി സ്വാഗതം ചെയ്തു.