കറാച്ചി: കറാച്ചി മാലിര്‍ ജയിലില്‍ തടവുകാര്‍ക്കായി പുതിയ ദേവാലയം. ക്രിസ്ത്യന്‍പോലീസ് ഓഫീസര്‍ അസ്ഹര്‍ അബ്ദുള്ളയുടെ കുടുംബമാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് വേണ്ട സാമ്പത്തികസഹായം നല്കിയത്.
ജയിലിനുള്ളിലെ ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ ബന്ധുക്കളോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ദൈവം അവസരം തന്നു. അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ദേവാലയം തടവുകാരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥിക്കുക, പ്ശ്ചാത്തപിക്കുക, സ്വയം തിരുത്തുക, ജീവിതത്തിന് മാറ്റംവരുത്തുക.. ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഇതാണല്ലോ ചെയ്യേണ്ടത്. അദ്ദേഹം പറയുന്നു. സിന്ധ് പ്രോവിന്‍സിലെ ഐജി കാസി നസീല്‍ അഹമ്മദ്,, അ്‌സ്ഹര്‍ അബ്ദുള്ളയുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം ദേവാലയത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു..
ദേവാലയം പ്രാര്‍ത്ഥനകള്‍ക്കായി ജനുവരി 9 ന് തുറന്നുകൊടുത്തു. 150 ക്രിസ്ത്യന്‍ തടവുകാരാണ് ജയിലില്‍ ഉള്ളത്.