Tuesday, July 1, 2025
spot_img
More

    വാക്‌സിന്‍ സ്വീകരിക്കാത്ത പുരോഹിതര്‍ക്ക് ദിവ്യകാരുണ്യം വിതരണം ചെയ്യുന്നതിന് വിലക്ക്

    ഇറ്റലി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത വൈദികര്‍ക്ക് ദിവ്യകാരുണ്യം വിതരണം ചെയ്യാന്‍ വിലക്ക്. ഇറ്റലിയില്‍ കോവിഡ് പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. സൗത്തേണ്‍ ഇറ്റാലിയന്‍ രൂപതയായ ടിയാനോ-കാല്‍വി ആന്റ് അലിഫി കായിസോ രൂപതാധ്യക്ഷന്‍ ജിയാകോമോ സിറുലിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

    കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ഡീക്കന്മാര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ക്കും നിയമം ബാധകമാണ്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് സ്‌നേഹത്തിന്‌റെ പ്രവൃത്തിയാണ് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ബിഷപ് ഉദ്ധരിച്ചു. നിങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുക, കുടുംബത്തെയും സുഹൃത്തുക്കളെയും സ്‌നേഹിക്കുക, എല്ലാവരെയും സ്‌നേഹിക്കുക. അദ്ദേഹം പറയുന്നു.

    69 കാരനായ ബിഷപ് 2020 നവംബറില്‍ കോവിഡ് രോഗബാധിതനാകുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്ത വ്യക്തിയാണ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുവാഹനങ്ങളിലും ജിം, റെസ്റ്ററന്റ്, തീയറ്റര്‍ എന്നിവിടങ്ങളിലും പ്രവേശനം നിരോധിച്ചുകൊണ്ട് ഗവണ്‍മെന്റ് പുറത്തിറക്കിയ നിയമം ഈ ആഴ്ച മുതല്‍ ഇറ്റലിയില്‍ പ്രാബല്യത്തില്‍ വരും.

    12 വയസിന് മുകളിലുള്ള 86 ശതമാനം ആളുകളും വ്ാക്‌സിന്‍ സ്വീകരിച്ചവരാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!