Thursday, September 18, 2025
spot_img
More

    അയര്‍ലണ്ടില്‍ അഞ്ചില്‍ ഒന്ന് എന്ന കണക്കില്‍ വൈദികര്‍ മരണമടയുന്നു

    കോര്‍ക്ക്: രാജ്യത്തെ കത്തോലിക്കാ വൈദികരുടെയും ബ്രദേഴ്‌സിന്റെയും എണ്ണത്തില്‍ വന്‍കുറവ് അനുഭവപ്പെടുന്നതായി ഐറീഷ് എക്‌സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചില്‍ ഒരാള്‍ എന്ന കണക്കില്‍ വൈദികര്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

    അയര്‍ലണ്ടിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തിലേറെയാണ് ഇടവകവൈദികരും ബ്രദേഴ്‌സുമുള്ളത്. ഇതില്‍ സജീവമായി ശുശ്രൂഷ നിര്‍വഹിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമുണ്ട്. 2018 ന്റെ അവസാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 1800 വൈദികരും 720 വിരമിച്ച വൈദികരുമുണ്ടായിരുന്നു. അങ്ങനെ ആകെ 2520 വൈദികരുണ്ടായിരുന്നു. 2019 ല്‍ 166 വൈദികരും ബ്രദേഴ്‌സും 2020 ല്‍ 223 പേരും 2021 സെപ്തംബര്‍ വരെ 131 പേരും മരണമടഞ്ഞു. അഞ്ച് മില്യന്‍ ആളുകളാണ് അയര്‍ലണ്ടിലുള്ളത്. കത്തോലിക്കാരാജ്യമാണെങ്കിലും കഴിഞ്ഞ കാലങ്ങളിലായി കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

    ഇത്തരമൊരു സാഹചര്യത്തില്‍ വൈദികരുടെ റിട്ടയര്‍മെന്റ് നീട്ടിവച്ചിരിക്കുകയാണ്. കോര്‍ക്ക് ആന്റ് റോസ് രൂപതയില്‍ 94 വൈദികര്‍ 75 വയസ് കഴിഞ്ഞവരാണ്. ഈ രൂപതയില്‍ കഴിഞ്ഞ നാലുവര്‍ഷമായി നവവൈദികര്‍ ഉണ്ടായിട്ടില്ല. ഈ വര്‍ഷം ഒരു നവവൈദികനെ രൂപത പ്രതീക്ഷിക്കുന്നുമുണ്ട്.

    വൈദികരുടെ എണ്ണത്തിലുണ്ടായ കുറവിന് കോവിഡ് ഉള്‍പ്പെടെ നിരവധി കാരണങ്ങളുണ്ടെന്ന് രൂപത സെക്രട്ടറി ഫാ. മൈക്കല്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!