Tuesday, July 1, 2025
spot_img
More

    ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച പുരോഹിതന് അഞ്ചുമാസം തടവ്

    ജക്കാര്‍ത്ത: ബൈബിള്‍ സത്യവിരുദ്ധമെന്നും കെട്ടിച്ചമച്ചതാണെന്നും പ്രസംഗിച്ച പുരോഹിതന് അഞ്ചുമാസം തടവും 3600 ഡോളര്‍ പിഴയും. ഇന്തോനേഷ്യയിലെ മുസ്ലീം പുരോഹിതനായ മുഹമ്മദ് യഹ്യ വലോനിയെന്ന 51 കാരനെയാണ് കോടതി ശിക്ഷിച്ചത്. ജനുവരി 11 നാണ് സൗത്ത് ജക്കാര്‍ത്ത കോടതി ഈ വിധിപ്രസ്താവിച്ചത്.

    ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തില്‍ ചേര്‍ന്ന് ആളാണ് വലോനി. മതനിന്ദയക്ക് അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതായിരുന്നിട്ടും വലോനിയെ അഞ്ചുമാസം മാത്രം തടവിന് വിധിച്ചത് ക്രൈസ്തവരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കത്തോലിക്കാ നേതാവ് പെട്രസ് സെലസ്റ്റിനസ് ഇതുസംബന്ധിച്ച് ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!