Sunday, July 13, 2025
spot_img
More

    100 ല്‍ എത്തിയിട്ടും കുറയാത്ത വിശ്വാസതീക്ഷ്ണത. ഇത് മോണ്‍. ടുറോയുടെ ജീവിതം

    ഒരു വൈദികന്റെ വചനപ്രഘോഷണത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കാച്ചിക്കുറുക്കിയത് എന്ന വിശേഷണത്തിന് സര്‍വ്വഥായോഗ്യമായ പ്രസംഗം. അതേസമയം വളരെ പവര്‍ഫുളളും. മോണ്‍. ടുറോയെന്ന നൂറുവയസുകാരന്‍ വൈദികനാണ് ഇത്. അഞ്ചോ ആറോ വാചകങ്ങള്‍ മാത്രമേ കാണൂ ഇദ്ദേഹത്തിന്റെ ഹോമിലികള്‍ക്ക്.

    എന്നാല്‍ അതാവട്ടെ തറച്ചുകയറുന്നവയുമാണ്. ഈ മാസം അവസാനം അദ്ദേഹം 100വയസ് പൂര്‍ത്തിയാക്കുകയാണ്. ക്ലാസ് റൂമില്‍ അധ്യാപകന്‍ പ്രസംഗിക്കുന്നതുപോലെ ഏകപക്ഷീയമായ ഒരു ശൈലി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ പ്രസംഗത്തെക്കുറിച്ചുളള കാഴ്ചപ്പാട് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഇമ്മാക്കുലേറ്റ് കണ്‍സെപ്ംഷന്‍ സെമിനാരിയില്‍ 60 വര്‍ഷമായി അദ്ദേഹം അധ്യാപകനുമാണ്. നാലു പുസ്തകങ്ങളും രചിചിട്ടുണ്ട്. സെമിനാരി ലൈബ്രറിയുടെ ഡയറക്ടറുമാണ്. കൂടാതെ നിരവധി ബോര്‍ഡുകളില്‍ അംഗവുമാണ്.

    ജനുവരി 26 നുള്ള അദ്ദേഹത്തിന്‌റെ നൂറാം ജന്മദിനാഘോഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ശിഷ്യരും സുഹൃത്തുക്കളും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!