Tuesday, July 1, 2025
spot_img
More

    മ്യൂണിച്ച് ലൈംഗിക പീഡനക്കേസ്: പോപ്പ് എമിരത്തൂസ് ബെനഡിക്ടിനെതിരെ ആരോപണം

    മ്യൂണിച്ച്: ജര്‍മ്മനിയിലെ മ്യൂണിച്ച് അതിരൂപതയില്‍ നടന്ന ലൈംഗികപീഡനക്കേസ് റിപ്പോര്‍്ട്ടില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സിനും എതിരെ ആരോപണം. ജര്‍മ്മന്‍ അതിരൂപതയുടെ സാരഥ്യം വഹിക്കുന്ന കാലത്ത് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ലൈംഗികപീഡനക്കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ലൈംഗികപീഡനക്കേസ് മറച്ചുവെച്ചുവെന്ന ആരോപണം 94 കാരനായ ബെനഡിക്ട് പതിനാറാമന്‍ നിഷേധിച്ചു.

    1945 മുതല്‍ 2019 വരെയുളള കാലഘട്ടത്തില്‍ മ്യൂണിച്ച് അതിരൂപതയില്‍വൈദികര്‍ നടത്തിയ ലൈംഗികപീഡനക്കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് മുന്‍ മാര്‍പാപ്പയ്ക്ക്് എതിരെ ആരോപണമുള്ളത്. 1977 മുതല്‍ 1982 വരെ അതിരൂപതയുടെ സാരഥ്യം കര്‍ദിനാള്‍ റാറ്റ് സിംഗറിനായിരുന്നു.

    497 പേരാണ് ഇരകള്‍. എന്നാല്‍ സംഖ്യ ഇതിലും കൂടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 247 പേര്‍ പുരുഷന്മാരും 182 സ്ത്രീകളുമാണ്. പീഡനങ്ങളില്‍ 60 ശതമാനവും എട്ടുമുതല്‍ 14 വരെ പ്രായമുള്ളകുട്ടികള്‍ക്ക് നേരെയുള്ളതായിരുന്നു. 173 വൈദികരാണ് പ്രതിഭാഗത്തുള്ളത്.

    വൈദികര്‍ക്കെതിരെ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുത്തില്ലെന്നാണ് ആരോപണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!