Tuesday, October 15, 2024
spot_img
More

    വേദപാരംഗതര്‍ ആരാണ്? ആരൊക്കെയാണ്?

    ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച് എന്നും ഡോക്ടര്‍ ഓഫ് യൂണിവേഴ്‌സല്‍ ചര്‍ച്ച് എന്നും അറിയപ്പെടുന്നവരാണ് വേദപാരംഗതര്‍. കത്തോലിക്കാസഭ അവരുടെ ഗവേഷണത്തിലൂടെയോ പഠനത്തിലൂടെയോ എഴുത്തിലൂടെയോ ദൈവശാസ്ത്രത്തിനോ സിദ്ധാന്തത്തിനോ നല്കിയ വിലപ്പെട്ട സംഭാവനകളെ കണക്കിലെടുത്ത് കത്തോലിക്കാസഭ ആദരപൂര്‍വ്വം നല്കിയ വിശേഷമാണ് ഇത്. നിലവില്‍ 36 പേരാണ് വേദപാരംഗതരുടെ ലിസ്റ്റിലുള്ളത്. ഏറ്റവും ഒടുവിലായി വിശുദ്ധ ഇരേണിയൂസിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ വേദപാരംഗതരുടെ നിരയിലേക്ക് ഉയര്‍ത്തിയതോടെ വേദപാരംഗതരുടെ എണ്ണം 37 ആയിട്ടുണ്ട്.

    ഗ്രിഗറി ദ ഗ്രേറ്റ്, അംബ്രോസ്, അഗസ്റ്റിയന്‍, ജെറോം, തോമസ് അക്വിനാസ്, ജോണ്‍ ക്രിസോസ്‌റ്റോം, ബേസില്‍ ദ ഗ്രേറ്റ്, ഗ്രിഗറി ഓഫ് നസ്യാനസ്, അത്താനഷ്യസ്, ബൊണവെഞ്ചൂര്‍, ആന്‍സലെം ഓഫ് കാന്റര്‍ബെറി, ഇസിദോര്‍ ഓഫ് സെവില്ലി, പീറ്റര്‍ ക്രിസ് ലോഗസ്, ലിയോ ദഗ്രേറ്റ്, പീറ്റര്‍ ഡാമിയന്‍, ബെര്‍നാര്‍ഡ് ഓഫ് ക്ലെയര്‍വാക്‌സ്, ഹിലാരി ഓഫ് പോയിറ്റേഴ്‌സ്, അല്‍ഫോന്‍സസ് ലിഗോരി, ഫ്രാന്‍സിസ് ദ സാലസ്, സിറില്‍ ഓഫ് അലക്‌സാണ്ട്രിയ, സിറില്‍ ഓഫ്‌ജെറുസലേം, ജോണ്‍ ഡമാസീന്‍, ബെഡെ ദ വെനറബിള്‍, എേ്രഫ്രം, പീറ്റര്‍ കാനിസിയസ്, ജോണ്‍ ഓഫ് ദ ക്രോസ്, റോബര്‍ട്ട് ബെല്ലാര്‍മൈന്‍, ആല്‍ബെര്‍ട്ടസ് മാഗ്നസ്, പാദുവായിലെ അന്തോണി, ലോറന്‍സ് ഓഫ് ബ്രിന്‍ഡിസി, തെരേസ ഓഫ് ആവില, കാതറിന്‍ ഓഫ് സിയന്ന, തെരേസ ഓഫ് ലിസ്യൂ, ജോണ്‍ ഓഫ് ആവില, ഹിഡെഗാര്‍ഡ് ഓഫ് ബിന്‍ഗെന്‍, ഗ്രിഗറി ഓഫ് നാരെക്ക്, ഇരേണിയൂസ് എന്നിവരാണ് സഭയിലെ വേദപാരംഗതര്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!