അമ്പലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് ദേവാലയ വികാരി ഫാ. മാത്യു ചെട്ടിക്കുളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാനയുടെ സമയമായിട്ടും അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് മരിച്ച നിലയില്‍ അച്ചനെ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. 57 കാരനായ ഫാ. മാത്യു നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളാണ്.