മാനന്തവാടി ലാസലെറ്റ് സന്യാസസഭയുടെ പുതിയ പ്രൊവിന്‍ഷ്യാളായി ഫാ. ജെന്‍സണ്‍ ലാസലെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. ജെന്‍സണ്‍ അടുത്തകാലത്ത് കിഡ്‌നി ദാനത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
2021 സെപ്തംബര്‍ 27 നാണ് വയനാട് നടവയല്‍ മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെന്‍സണ്‍ കിഡ്നി ദാനം ചെയ്തത്. കൊടകര മൂന്നുമുറി മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആല്‍ഫി ആന്റുവിനാണ് അച്ചന്‍ കിഡ്‌നി നല്കിയത്. മൂന്നുമുറി ഇടവകയില്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ ഒരു ഫഌക്‌സ് ബോര്‍ഡാണ് ഈ തീരുമാനമെടുക്കാന്‍ അച്ചനെ പ്രേരിപ്പിച്ചത്.