Saturday, December 21, 2024
spot_img
More

    ‘ജപമാലയാണ് എന്നെ ഹോളിവുഡിലേക്ക് നയിച്ചത്’ ക്രിസ്തുവായി അഭിനയിച്ച ഹോളിവുഡ് നടന്‍ ജിം കാവസെല്‍ മരിയഭക്തിയെക്കുറിച്ച് പറയുന്നു

    മറിയത്തിന്റെ മാധ്യസ്ഥത്തിന് വലിയ ശക്തിയുണ്ട്. പറയുന്നത് മറ്റാരുമല്ല ഹോളിവുഡിലെ പ്രശസ്ത താരങ്ങളിലൊന്നായ ജിം കാവസെല്‍ ആണ്. ഹോളിവുഡില്‍ തനിക്ക് ഇടം ലഭിച്ച ആദ്യ സിനിമയുടെ ഓഡീഷന് പോയപ്പോള്‍ ഉണ്ടായ അനുഭവം വ്യക്തമാക്കുന്ന വേളയിലാണ് മാതാവിന്റെ മാധ്യസ്ഥശക്തിയെക്കുറിച്ച് ജിം മനസ്സ് തുറന്നത്.

    ചിത്രത്തിന്റെ സംവിധായകനെ കാണാന്‍ പോയ വേളയില്‍ താന്‍ കാറിലിരുന്ന് മഹിമയുടെ രഹസ്യം ധ്യാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യയാണ് എന്നെ ജപമാല ചൊല്ലാന്‍ പഠിപ്പിച്ചത്. വല്യമ്മയുടെ കൊന്ത കടം വാങ്ങിയാണ് കൊന്ത ചൊല്ലിത്തുടങ്ങിയത്. ജപമാല മണികളിലൂടെ വിരലുകളോടിച്ച്ായിരുന്നു പ്രാര്‍ത്ഥന.യഥാര്‍ത്ഥത്തില്‍ എനിക്ക് രഹസ്യങ്ങള്‍ അറിയാമായിരുന്നില്ല. മീറ്റിംങിന് നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് വൈകിയാണ് ഞാന്‍ സംവിധായകന്റെ വീട്ടില്‍ എത്തിയത്. അവിടെയെത്തിയപ്പോഴും രഹസ്യം പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല.

    എങ്കിലും 6.10 ന് ഞാന്‍ കാറിന് പുറത്തേക്കിറങ്ങി, നന്മ നിറഞ്ഞ മറിയമേ ചൊല്ലിക്കൊണ്ടുതന്നെ. കൊന്ത കാറില്‍വയ്ക്കാതെയാണ് ജിം പുറത്തേക്കിറങ്ങിയത്. പോക്കറ്റില്‍ അതുണ്ടെന്ന കാര്യവും പി്ന്നീടാണ് ഓര്‍മ്മവന്നത്. വാതില്‍ തുറന്നു തന്ന പരിചാരികയുടെ കഴുത്തില്‍ മാതാവിന്റെ അത്ഭുതമെഡല്‍ കിടക്കുന്നത് കണ്ടത്. കത്തോലിക്കയാണോ എന്ന ചോദ്യത്തിന് അല്ല എപ്പിസ്‌ക്കോപ്പിയന്‍ ആണെന്നായിരുന്നു മറുപടി. പെട്ടെന്ന് ജിമ്മിനൊരു തോന്നല്‍. തന്റെ പോക്കറ്റില്‍ കിടക്കുന്ന കൊന്ത ആ സ്ത്രീക്ക് നല്കണമെന്ന്. പെട്ടെന്ന് തന്നെ ജിം ആ കൊന്തയെടുത്ത് സ്ത്രീക്ക് നേരെനീട്ടി.

    ഇതാ മേഡം, ഇത്‌നിങ്ങള്‍ക്കുള്ളതാണ്. ആ സ്ത്രീക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. കാരണം അന്നു രാവിലെ തനിക്കൊരു കൊന്ത കിട്ടാന്‍ വേണ്ടി അവര്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചതേയുണ്ടായിരുന്നുള്ളൂവത്രെ. വിശുദ്ധ മദര്‍ തെരേസ നല്കിയ ഒരു കൊന്ത അടുത്ത ദിവസംവരെ അവരുടെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ അതെങ്ങനെയോ നഷ്ടപ്പെട്ടുപോയി. അതിന്റെ വേദനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു. ദൈവമേ ആരുടെയെങ്കിലും കയ്യില്‍ ഒരു കൊന്ത കൊടുത്തുവിടണമേ എന്ന്. ഇപ്പോഴിതാ ജിം കൊന്തയുമായി നില്ക്കുന്നു. സ്ത്രീ സന്തോഷാധിക്യം കൊണ്ട് പൊട്ടിക്കരഞ്ഞു.

    അപ്പോഴാണ് സംവിധായന്‍ ്അവിടേയ്ക്ക് വന്നത്. അപ്പോള്‍ മാത്രമാണ് തന്നോട് സംസാരിച്ചത സംവിധായകന്റെ ഭാര്യയാണെന്ന് ജിമ്മിന് മനസ്സിലായതത്. എന്തായാലും ആ സിനിമയില്‍ – ദ തിന്‍ റെഡ് ലൈന്‍- ജിമ്മിന് വേഷം കിട്ടി. അദ്ദേഹത്തിന്റെ ഹോളിവുഡ് യാത്ര ആരംഭിക്കുകയും ചെയ്തു.

    ജപമാല പ്രാര്‍ത്ഥന എന്റെ കരിയറില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. ഞാനൊരു മരിയ ഭക്തനാണ്. മാതാവിനോടുള്ള ഭക്തിയും പ്രാ്ര്‍ത്ഥനയുമാണ് എന്റെ ശക്തി. ജിം പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!