Monday, March 17, 2025
spot_img
More

    പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞാല്‍ കിട്ടുന്ന നന്മകളെക്കുറിച്ചറിയാമോ?

    പൂര്‍്ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടി ദൈവത്തെ സ്‌നേഹിക്കുക എന്നതാണ് ദൈവകല്പനകളില്‍ പ്രധാനപ്പെട്ടത്. പക്ഷേ ദൈവത്തെ പലപ്പോഴും അങ്ങനെ സ്‌നേഹിക്കാന്‍ നമുക്ക് കഴിയാറില്ല. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും മറ്റ് പല വ്യക്തികള്‍ക്കുമാണ് സ്ഥാനം എന്നതുകൊണ്ടാണ് അത്. അതുപോലെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ കര്‍ത്താവിങ്കലേക്ക് തിരിയണമെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തോബിത്ത് 13:6 ആണ് ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ദൈവത്തെ സ്‌നേഹിക്കുകയും അവിടുന്നിലേക്ക് പൂര്‍ണ്ണമനസ്സോടും സത്യസന്ധതയോടും കൂടി തിരിയുകയും ചെയ്താല്‍ ലഭിക്കുന്ന നന്മകളെക്കുറിച്ചും ഈ ഭാഗം പറയുന്നുണ്ട്.

    പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടുംകൂടെനിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുകയുംഅവിടുത്തെ സന്നിധിയില്‍ സത്യസന്‌ധമായിവ്യാപരിക്കുകയും ചെയ്‌താല്‍അവിടുന്ന്‌ നിങ്ങളെ കടാക്‌ഷിക്കും.നിങ്ങളില്‍നിന്നു മുഖം മറയ്‌ക്കുകയില്ല.അവിടുന്ന്‌ നിങ്ങള്‍ക്കു ചെയ്‌തനന്‍മയെപ്പറ്റി ചിന്തിക്കുവിന്‍.ഉച്ചത്തില്‍ അവിടുത്തേക്കുകൃതജ്‌ഞതയര്‍പ്പിക്കുവിന്‍.നീതിയുടെ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.യുഗങ്ങളുടെ രാജാവിനെ പുകഴ്‌ത്തുവിന്‍.പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച്‌ഞാന്‍ അവിടുത്തെ സ്‌തുതിക്കുന്നു.പാപികളായ ജനതയോട്‌ അവിടുത്തെശക്‌തിയും മഹത്വവും പ്രഘോഷിക്കുന്നു.പാപികളേ, പിന്‍തിരിയുവിന്‍;അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍.അവിടുന്ന്‌ നിങ്ങളെ സ്വീകരിക്കുകയുംനിങ്ങളോടു കരുണ കാണിക്കുകയുംചെയ്യുകയില്ലെന്ന്‌ ആരറിഞ്ഞു!(തോബിത്‌ 13 : 6)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!