അഗതികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ മഹറിന് ഇത് രജതജൂബിലി വര്‍ഷം. എന്റെ അമ്മവീട് എന്നാണ് മഹര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സിസ്റ്റര്‍ ലൂസി കുര്യനാണ് മഹറിന്റെ സ്ഥാപകയും ഡയറക്ടറും.
ഫെബ്രുവരി രണ്ടിനാണ് മഹര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. അയ്യായിരം കുട്ടികളെയും 5,900 സ്ത്രീകളെയും 492 പുരുഷന്മാരെയും മഹറിലൂടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. വ്യത്യസ്തമായ 24 ഔട്ട്‌റീച്ച് പ്രോഗ്രാമുകളാണ് മഹര്‍ സംഘടിപ്പിച്ചിരിക്കുന്നത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്,വെസ്റ്റ് ബംഗാള്‍, ആന്ധ്രപ്രദേശ്, കേരള, കര്‍ണ്ണാടക എന്നിവിടങ്ങളിലെല്ലാം മഹര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഗതികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനൊരുങ്ങുമ്പോള്‍ സി്‌സറ്റര്‍ ലൂസിക്ക് 30 വയസായിരുന്നു പ്രായം, സഭയുടെ പിന്തുണയോ സഹായമോ അന്നുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ പേടിയോടെയാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സിസ്റ്റര്‍ പറയുന്നു.
തന്റെ അമ്മയ്ക്ക് താനൊരു കന്യാസ്ത്രീയാകുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്ന് സിസ്റ്റര്‍ പറയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ 92 വയസുണ്ട്. ഇപ്പോഴും തന്റെ തിരഞ്ഞെടുപ്പിനെ അമ്മയ്്ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. പക്ഷേ അപ്പന്‍ എന്റെ തീരുമാനത്തിന് അനുകൂലമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ളവരുടെ അംഗീകാരവും പ്രശംസയും നേടിയെടുക്കാനും സിസ്റ്റര്‍ക്ക് ഇക്കാലയളവുകൊണ്ട് സാധിച്ചിട്ടുണ്ട്.