ലണ്ടന്‍:പഠനവൈകല്യമുള്ള അമ്മ എന്നതിന്റെപേരില്‍ ഇരുപതുകാരിയായ ഗര്‍ഭിണിക്ക് നിര്‍ബന്ധിത ഗര്‍ഭചിദ്രം വിധിച്ച കോടതിവിധിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കോടതിവിധിയെ അപലപിച്ചു.
സമ്മതം കൂടാതെയുള്ള ഗര്‍ഭച്ഛിദ്രം മനുഷ്യാവകാശത്തിന് വിരുദ്ധമാണെന്ന് ബിഷപ് ജോണ്‍ ഷെറിംങ്ടണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശവും ഇവിടെ ഹനിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം വളരെ ദു:ഖകരമാണ്. ആ കുടുംബം ഞങ്ങളുടെ പ്രാര്‍ത്ഥനയിലുണ്ടാവും. ബിഷപ് അറിയിച്ചു.
ചൈനയിലെ ആളുകളെ ഓര്‍മ്മിപ്പിക്കുന്ന കോടതിവിധിയാണ് ഇത് എന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററേറിയന്‍ സര്‍ എഡ്വാര്‍ഡ് ലെയ്ഹ് പറഞ്ഞു ഈ രാജ്യത്ത് ഇങ്ങനെയൊരുനിയമം നിലവില്‍ ഇല്ല. എന്നാല്‍ ജഡ്ജിയാണ് ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നതും. അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി.
യുകെയിലെ റ്റൈറ്റ് റ്റു ലൈഫ് കോടതി വിധിക്കെതിരെ ഒപ്പുസമാഹരണവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ 70,000 ഒപ്പുകളാണ് കോടതിവിധിക്കെതിരെ രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ സമാഹരിച്ചിരിക്കുന്നത്.