Sunday, October 13, 2024
spot_img
More

    ചൈനയില്‍ ജയില്‍പ്പുള്ളികളെ കൊന്ന് അവയവം എടുക്കുന്നു, ഇരകളാകുന്നത് മതന്യൂനപക്ഷങ്ങള്‍

    ബെയ്ജിംങ്: ചൈനയില്‍ നിന്ന് കിട്ടുന്ന വാര്‍ത്തകള്‍ പലപ്പോഴും ശുഭകരമല്ല. മനുഷ്യത്വരഹിതവും വിശ്വാസവിരുദ്ധവുമായ കാര്യങ്ങളാണ് അവിടെ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ പട്ടികയിലേക്ക് ഇതാ മറ്റൊന്നുകൂടി. ചൈനയിലെ പ്രിസന്‍ ക്യാമ്പുകളില്‍ കഴിയുന്ന 1.5 മില്യന്‍ ജയില്‍വാസികളെ അവയവങ്ങള്‍ക്ക് വേണ്ടി കൊന്നൊടുക്കുന്നു എന്ന വാര്‍ത്തയാണ് അത്.

    മതന്യൂനപക്ഷങ്ങളാണ് ഇതിന്റെ കൂടുതല്‍ ഇരകളാകുന്നത് എന്നും വാര്‍ത്തയുണ്ട്. ഒരു ബില്യന്‍ ഡോളറിന്റെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ബിസിനസാണ് ചൈനയില്‍ നടക്കുന്നത് എന്ന് ചൈന ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഡ്‌നി, ലിവര്‍, ഹാര്‍ട്ട്, ലങ്‌സ്, കോര്‍ണിയ, സ്‌കിന്‍ എന്നിവയ്ക്കുവേണ്ടിയാണ് നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത്. അമ്പതോളം സാക്ഷിമൊഴികളില്‍ നിന്നാണ് ഈ കൊടുംക്രൂരതയുടെ കഥകള്‍ വെളിച്ചത്തു വന്നത്.

    കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 60,000 ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷനുകള്‍ ചൈനയില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചൈനയിലെ ഭരണകൂടം ഈ വാര്‍ത്തകള്‍ നിഷേധിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!