നേര്‍ച്ചകള്‍ കര്‍ത്താവിനെ പരീക്ഷിക്കുന്ന വിധത്തിലാകരുത്. കാരണം പലരും ഒരു നിര്‍ദ്ദിഷ്ട കാര്യത്തിന് വേണ്ടി പെട്ടെന്ന് നേര്‍ച്ച നേരും. കാര്യം സാധിക്കുകയോ സാധിക്കാതെയോ വന്നേക്കാം. പക്ഷേ പിന്നീട് നേര്‍ച്ച നിറവേറ്റുകയില്ല. പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍, നല്ല ജോലികിട്ടാന്‍, വീടു പണി പൂര്‍ത്തിയാക്കാന്‍ ഇങ്ങനെ പല നിയോഗങ്ങള്‍ക്കും വേണ്ടി നേര്‍ച്ച നേരുന്നവരില്‍ പലരും ആ നേര്‍ച്ച നിറവേറ്റാറില്ല. അത്തരക്കാരോടാണ് പ്രഭാഷകന്‍ പറയുന്നത്
നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍ നിന്ന് ഒന്നും നിന്നെ തടസ്സപ്പെടുത്താതിരിക്കട്ടെ. അതു നിറവേറ്റാന്‍ മരണം വരെ കാത്തിരിക്കരുത്. നേര്‍ച്ച നേരുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. കര്‍ത്താവിനെ പരീക്ഷിക്കുന്നവനെ പോലെ ആകരുത്.( പ്രഭാ 18: 22-23)
അതുകൊണ്ട് ഇനിയെങ്കിലും നേര്‍ച്ച നേരുന്നതില്‍ തിടുക്കം കാട്ടരുത്. നേര്‍ച്ച നേര്‍ന്നുവെങ്കില്‍ നിറവേറ്റാന്‍ മടിക്കരുത്. അസാധ്യമായ നേര്‍ച്ചകള്‍ നേരുകയുമരുത്.