പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം ഒന്നുപോലെ കാണുന്ന ഒരു ആത്മീയരീതിയുണ്ട് ഉപവാസം. ആഹാബ് രാജാവും ദാവീദു രാജാവും എസ്‌തേര്‍ രാജ്ഞിയും പഴയനിയമ ഗ്രന്ഥത്തില്‍ ഉപവസിക്കുന്നവരായി നാം കാണുന്നുണ്ട്. അതുപോലെ പുതിയ നിയമത്തിലെത്തുമ്പോള്‍ അപ്പസ്‌തോലന്മാരും ക്രിസ്തുവും ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നതായി കാണുന്നു.
നാല്പതു ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ച ക്രിസ്തുവിനെ ലൂക്കായുടെ സുവിശേഷത്തില്‍ നാം കാണുന്നു. ആത്മാവിന്റെ ശക്തിയോടെ ഗലീലിയിലേക്ക് മടങ്ങിപ്പോയി എന്നാണ് ഉപവാസത്തിന് ശേഷം ക്രിസ്തുവിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ , ആത്മാവിന്റെ ശക്തിയാണ് ഉപവാസത്തിലൂടെ നമുക്ക് ലഭിക്കുന്നത്.ക്രിസ്തുവിന് ലഭിച്ച അതേ ശക്തി നമുക്കും ലഭിക്കും. ഇത് കൂടാതെ മറ്റ് ചില ശക്തികള്‍ കൂടി ക്രിസ്തുവിന് ലഭിച്ചതായി നാം തിരുവചനത്തിലൂടെ മനസ്സിലാക്കുന്നു.
ദൈവികശക്തി, അത്ഭുതപ്രവര്‍ത്തനത്തിനുള്ള ശക്തി, തിന്മയെ കീഴ്‌പ്പെടുത്താനുള്ള ശക്തി, സുകൃതങ്ങളിലും നന്മകളിലും വളരാനുള്ള ശക്തി, എന്നിവയും ഉപവാസം വഴി ലഭിക്കുന്നു. അതുകൊണ്ട് നമുക്ക് ആത്മാര്‍ത്ഥമായി ഉപവസിക്കാം. ഉപവാസത്തിലൂടെ ഈ ശക്തികളെല്ലാം ലഭിക്കുകയും ചെയ്യാം.