കീവ്: മാലാഖമാര്‍ യുക്രെയ്‌ന് സഹായകരും സംരക്ഷകരുമാണെന്ന്് മേജര്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക്. യുക്രെനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് നേതാവാണ് ഇദ്ദേഹം. ജനങ്ങള്‍ പലരും തങ്ങള്‍ പ്രകാശപൂര്‍ണ്ണരായ മാലാഖമാര്‍ രാജ്യത്തിന് ചുറ്റും കാവല്‍ നില്ക്കുന്നതായി കണ്ടുവെന്നു തന്നോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
കീവിന്റെ മധ്യസ്ഥനായ വിശുദ്ധ മിഖായേലും സ്വര്‍ഗ്ഗീയ സൈന്യവുമാണ് അതെന്ന് താന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മാലാഖമാര്‍ യുക്രെയ്ന്‍ സൈന്യത്തോട് ചേര്‍ന്ന് യുദ്ധം ചെയ്യുന്നുണ്ട്. ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാഴ്ചയിലധികമായ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്‌ന് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.