Sunday, July 13, 2025
spot_img
More

    നമ്മെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവ് നിറവേറ്റുമോ?

    ദൈവത്തിന് എന്നെക്കുറിച്ച് എന്തായിരിക്കും പദ്ധതി? ജീവിതത്തില്‍ എപ്പോഴെങ്കിലും ഇങ്ങനെയൊരു ചിന്തയും ആലോചനയും ഇല്ലാത്തവരായി ആരുമുണ്ടായിരിക്കുകയില്ല. അങ്ങനെ ചിന്തിക്കുന്ന ആളുകള്‍ മറ്റൊരു ചിന്തയിലൂടെയും കടന്നുപോയിട്ടുണ്ടാവും. എന്നായിരിക്കും ആ പദ്ധതികള്‍ നിറവേറപ്പെടുക? ഇത്തരം ചിന്തകളിലൂടെ കടന്നുപോകുന്നവര്‍ക്ക് തിരുവചനം വ്യക്തമായ മറുപടി നല്കുന്നുണ്ട്. നിശ്ചയമായും ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പദ്ധതികള്‍ ദൈവം നിറവേറ്റുക തന്നെ ചെയ്യും.

    എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവ് നിറവേറ്റും. കര്‍ത്താവേ അവിടുത്തെ കാരുണ്യം അനന്തമാണ്, അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ( സങ്കീര്‍ത്തനങ്ങള്‍ 138:8)

    കര്‍ത്താവ് മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്ന് അകലെ വച്ചുതന്നെ അറിയുന്നു.( സങ്കീ 138:6) കഷ്ടതകളിലൂടെ കടന്നുപോകുന്നുവെങ്കിലും എന്റെ ജീവനെ അവിടുന്ന് പരിപാലിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്ന് കരം നീട്ടും. അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും( സങ്കീ 138:7) എന്നീ വചനങ്ങളും നമുക്ക് ഓര്‍ത്തിരിക്കാം.

    ദൈവമേ അങ്ങയുടെ പദ്ധതിക്ക് അനുസരിച്ച് ജീവിക്കാന്‍ എന്നെ ഒരുക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!