ആത്മപ്രശംസ ചെയ്യാത്തവരായി ആരെങ്കിലുമുണ്ടാവുമോ..സംശയമാണ്. ജീവിതത്തിലെ ചില നേട്ടങ്ങളെയും സ്വപ്‌നങ്ങളെയും സ്വന്തമാക്കാനുള്ള കാര്യങ്ങളെയും കുറിച്ചെല്ലാം പറയുമ്പോള്‍ നമ്മുടെ വര്‍ത്തമാനം ആ്ത്മപ്രശംസയിലേക്ക് മാറാറുണ്ട്. ആത്മാഭിമാനമല്ല ആത്മപ്രശംസ. ആത്മപ്രശംസ ആ്ത്മാഭിമാനവുമല്ല. നാം നമ്മുടെ സ്വപ്‌നങ്ങളെയും ഭാവിയെയും കുറിച്ച് എങ്ങനെ പറയണമെന്ന് തിരുവചനം വ്യക്തമായി പറയുന്നുണ്ട്. യാക്കോബ്് ശ്ലീഹായാണ് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കുന്നത്. തന്റെ നിര്‍ദ്ദേശങ്ങളെ യാക്കോബ് ശ്ലീഹാ അവസാനിപ്പിക്കുന്നത് ആത്മപ്രശംസ തിന്മയാണെന്ന് പറഞ്ഞുകൊണ്ടാണ്. ആ തിരുവചനങ്ങളിലൂടെ നമുക്ക് കടന്നുപോകാം.
ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ട ണത്തില്‍ പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരം ചെയ്‌തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ. നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്‌ഷപ്പെടുകയും അതിനുശേഷം അപ്രത്യക്‌ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്‌തം പ്രവര്‍ത്തിക്കുകയും ചെയ്യും. ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു. നിങ്ങളോ, ഇപ്പോള്‍ വ്യര്‍ഥ ഭാഷണത്താല്‍ ആത്‌മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്‌മപ്രശംസ തിന്‍മയാണ്.( യാക്കോബ് 4 : 13-16)