Friday, March 21, 2025
spot_img
More

    യുക്രെയ്‌നില്‍ മാതാവ് പ്രത്യക്ഷപ്പെട്ട കാര്യം അറിയാമോ?

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫാത്തിമായും ലൂര്‍ദ്ദും വേളാങ്കണ്ണിയും മുതല്‍ നമ്മുടെ കുറവിലങ്ങാട് വരെ. അതുപോലെ യുക്രെയ്‌നിലും മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1914 ലും 1987ലുമാണ് മാതാവ് യുക്രെയ്‌നില്‍ പ്രത്യക്ഷപ്പെട്ടത്. യുക്രെയ്‌നിലെ ഹ്‌റുഷ്വീവ് എന്ന ഗ്രാമത്തിലായിരുന്നു മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ആദ്യ പ്രത്യക്ഷീകരണം. അതായത് മെയ് 12 ന് 22 പേര്‍ക്കാണ് മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായത്. അന്ന് നല്കിയ സന്ദേശത്തില്‍ യുദ്ധത്തെക്കുറിച്ചും റഷ്യ നിരീശ്വരവാദ രാജ്യമായി മാറുമെന്നും അമ്മ പറഞ്ഞിരുന്നു.

    അടുത്ത 80 വര്‍ഷത്തേക്ക് യുക്രെയ്ന്‍ ഒരു രാജ്യമെന്ന നിലയില്‍ സഹിക്കേണ്ടിവരുമെന്നും പിന്നീട് എല്ലാം ശാന്തമാകുമെന്നും അമ്മ വെളിപെടുത്തി. ഇക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായതാണ് ലോകം പിന്നീട് കണ്ടത്. 1991 ഓഗസ്റ്റ് 24 നായിരുന്നു യുക്രെയ്‌ന്റെ സ്വാതന്ത്ര്യം. പന്ത്രണ്ടുവയസുകാരി മരിയയ്ക്കായിരുന്നു രണ്ടാമത്തെ പ്രത്യക്ഷപ്പെടല്‍. 1987 ഏപ്രില്‍ 27 ന് ആയിരുന്നു അത്. ചെര്‍ണോബില്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷം. അഞ്ചു ലക്ഷത്തോളം ആളുകള്‍ ഇത് കാണുകയുണ്ടായി.

    നിങ്ങള്‍ രക്തസാക്ഷികളാണെന്നും ശത്രുക്കളോട് ക്ഷമിക്കണമെന്നും റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അ്ന്ന് മാതാവ് പറഞ്ഞു.. റഷ്യ ക്രിസ്തീയതയിലേക്ക് തിരികെ വരുന്നില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്നും ലോകം മുഴുവന്‍ അതിന്റെ നാശനഷ്ടം അനുഭവിക്കേണ്ടിവരുമെന്നും മാതാവ് പറഞ്ഞു.

    അതുകൊണ്ട് കുട്ടികളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക, സത്യത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുക. മാതാവിന്റെ ഈ സന്ദേശം മനസ്സിലാക്കിക്കൊണ്ട് നമുക്ക് റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം. മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാതിരിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!