Friday, April 25, 2025
spot_img
More

    റഷ്യയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഔര്‍ ലേഡി ഓഫ് ഫാത്തിമ ഷ്രൈന്റെ അഭ്യര്‍ത്ഥന

    കിര്‍സോവിച്ചി: റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി നാളെ( ഞായര്‍) ലോകം മുഴുവന്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഔര്‍ ലേഡി ഓഫ് ഫാത്തിമ ഷ്രൈന്‍ റെക്ടര്‍ ഫാ. ആന്ദ്രെ ഡ്രോസ് അഭ്യര്‍ത്ഥിച്ചു. യുക്രെയ്‌നിലെ കിര്‍സോവിച്ചിയിലെ സാങ്ചറി ഓഫ് ദ ബ്ലെസ്ഡ് വെര്‍ജിന്‍ മേരി ഓഫ് ഫാത്തിമായിലെ റെക്ടറാണ് ഇദ്ദേഹം. എല്ലാ ദേവാലയങ്ങളും വ്യക്തികളും ഈ പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുക്രെയ്‌നിലെ ലാറ്റിന്‍ റൈറ്റ് കത്തോലിക്കാ ത്രൊന്മാര്‍ റഷ്യയെയും യുക്രെയ്‌നെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചതിന്റെ പിന്നാലെയാണ് ഈ അപേക്ഷയും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!