കീവ്: ഹോളോകോസ്റ്റില്‍ നിന്ന രക്ഷപ്പെട്ട ആള്‍ക്ക് 96 ാം വയസില്‍ റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബോറിസ് റോമെന്‍ചെന്‍ങ്കോ എന്ന വ്യക്തിയാണ് റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. നാസികളുടെ ക്രൂരതകളെക്കുറിച്ച് അദ്ദേഹം പങ്കുവച്ച ഓര്‍മ്മക്കുറിപ്പുകള്‍ ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു.