വാഷിംങ്ടണ്‍: യുക്രെയ്‌നില്‍ നിന്നുള്ള ഒരു ലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ വാഗ്ദാനം.
അന്താരാഷ്ട്രമായ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇതെന്നും പ്രസ്താവനയില്‍ പറഞ്ഞു. റെഫ്യൂജി അഡ്മിഷന്‍ പ്രോഗ്രാമിലൂടെയാണ് യുക്രെയ്ന്‍ ജനതയെ അമേരിക്ക സ്വീകരിക്കുന്നത്. കുടുംബം ഒന്നിച്ചുള്ള, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെയാണ് അമേരിക്ക സ്വാഗതം ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ ചെയ്തതുപോലെ എയര്‍ ലിഫ്റ്റിംങ് യുക്രെയന്റെ കാര്യത്തില്‍ ആലോചനയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയതിന് ശേഷം 3.5 മില്യന്‍ ആളുകള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.