എല്ലായിടത്തും സത്യമുണ്ടെന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. റിലേറ്റിവിസത്തിന്റെ സ്വാധീനമാണ് അത്. സത്യത്തിന്റെ കിരണങ്ങള്‍ എല്ലായിടത്തും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് സഭ പറഞ്ഞിരിക്കുന്നത്.
അല്ലാതെ എല്ലായിടത്തും സത്യം ഉണ്ടെന്ന് സഭ പറഞ്ഞിട്ടില്ല. സത്യത്തിന്റെ കിരണങ്ങള്‍ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. സത്യത്തിന്റെ അംശം, സത്യത്തിന്റെ കിരണം. അതുണ്ടാവാം.
പക്ഷേ സത്യമെന്ന സൂര്യന്‍ ക്രിസ്തുവാണ്. ഈ സൂര്യന്റെ വെളിച്ചം പലയിടത്തുമുണ്ടാവാം. അതുകൊണ്ട് ക്രിസ്തുവില്‍ നിന്ന് നോട്ടം മാറരുത്. ക്രിസ്തുവിനെ നിസ്സാരമാക്കുന്ന വാചകങ്ങളോ വര്‍ത്തമാനങ്ങളോ സഭയ്ക്കുള്ളില്‍ ഉണ്ടാകരുത്. ക്രിസ്തുവില്‍ വെളളം ചേര്‍ക്കുന്ന വര്‍ത്തമാനം നമ്മുടെ നാവില്‍ നിന്ന് വരരുത്. നമുക്കൊരൊറ്റ സത്യമേയുള്ളൂ. അത് കര്‍ത്താവാണ്.