Saturday, January 3, 2026
spot_img
More

    തിരുവോസ്തി മോഷണത്തിന് പിന്നില്‍ സാത്താന്‍ ആരാധനയോ?

    കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് മോഷണം പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ നമ്മുടെ നാട്ടില്‍ നിന്നും അത് സംഭവിച്ചിരിക്കുന്നു.

    അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നിന്നാണ് ദിവ്യകാരുണ്യം മോഷണം പോയത്. ഒടുവില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അത് കണ്ടെത്തിയത്. ഈ വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അരൂക്കുറ്റിയില്‍ തിരുവോസ്തി മോഷണം പോയ ദിവസങ്ങളില്‍ തന്നെയാണ് ചിലിയിലും മേരിലാന്റിലും സമാനമായ രീതിയില്‍ തിരുവോസ്തി മോഷണം പോയതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതും.

    തിരുവോസ്തി, മോഷണം പോകുന്നതിന് പിന്നിലുള്ളത് വെറും മോഷണമോ മതവിദ്വേഷമോ മാത്രമാണെന്ന് കരുതാന്‍ കഴിയില്ലെന്നാണ് ചില മാധ്യമങ്ങളുടെ നിരീക്ഷണം. മറിച്ച് സാത്താന്‍ ആരാധനയുമായി ബന്ധം ഇവയ്ക്കുണ്ടാകാം എന്നും അവ സംശയിക്കുന്നു. ഈ സംശയം ബലവത്താക്കുന്ന രീതിയിലുളള പല വാര്‍ത്തകളും ഇതിനു മുമ്പും നാം കേട്ടിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ നിന്നുപോലും തിരുവോസ്തിയുമായി കടന്നുകളഞ്ഞ സംഭവങ്ങള്‍ ഓര്‍മ്മിക്കുക. താമരശ്ശേരി രൂപതയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ് ഈ സംഭവം. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിക്ക് സാത്താന്‍ ആരാധനയില്‍ വലിയ സ്ഥാനമാണുള്ളത്.

    മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സ്ാന്നിധ്യത്തെക്കുറിച്ച് നമ്മെക്കാള്‍ കൂടുതല്‍ ബോധ്യമുള്ളവരാണ് സാത്താന്‍ ആരാധകര്‍.(നമ്മളില്‍ എത്രപേര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ സജീവവമായ വിശ്വാസവും ആഴമായ ബോധ്യവുമുണ്ട് എന്ന് സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ മതിയാവും.)

    അതുകൊണ്ടാണ് കൂദാശ ചെയ്ത തിരുവോസ്തി തന്നെ അവര്‍ അന്വേഷിക്കുന്നത്. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിലാണ് ക്രിസ്തുവിന്റെ സാന്നിധ്യമുള്ളത്. ആ ക്രിസ്തുവിനെയാണ് അവര്‍ക്ക് അപമാനിക്കേണ്ടത്. അതിനായിട്ടാണ് അവര്‍ തിരുവോസ്തി മോഷ്ടിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ തിരുവോസ്തിയുടെ പ്രാധാന്യവും മഹത്വവുമാണ് നാം തിരിച്ചറിയേണ്ടത്.

    യോഗ്യതയോടും വണക്കത്തോടും കൂടി നമുക്ക് തിരുവോസ്തി സ്വീകരിക്കാം. തിരുവോസ്തിയെ അപമാനിക്കുന്ന ഇത്തരം സംഭവ്ങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താം.

    തിരുവോസ്തിയില്‍ വാഴുന്ന ഈശോയേ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!