മാഡ്രിഡ്: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധയൗസേപ്പിന്റെതിരുനാള്‍ ദിനമായ മെയ് ഒന്നിന് വിശുദ്ധനോടുള്ള ആദരസൂചകമായി സ്‌പെയ്‌നിലെ യുവജനങ്ങള്‍ പ്രദക്ഷിണം സംഘടിപ്പിക്കുന്നു. സെന്റ് ജോസഫ് യൂത്ത് ചാരിറ്റബില്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രദക്ഷിണം.
ആഗോളവ്യാപകമായി നേരിടുന്ന ആരോഗ്യസാമൂഹ്യരാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ബീയിംങ് അനതര്‍ ജോസഫ് ഫോര്‍ മേരി എന്നതാണ് വിഷയം. മാതാവിനോടുള്ള മെയ് മാസ വണക്കത്തിന്റെ ഭാഗം കൂടിയാണ് പ്രദക്ഷിണം.