ബെനഡിക്ടന്‍ മെഡല്‍ നമുക്കേറെ പരിചയമുണ്ട്. സാത്താനെ പ്രതിരോധിക്കാനുളള ശക്തമായ മാര്‍ഗ്ഗത്തിന്റെ ഭാഗമായിട്ടാണ് ഈ മെഡല്‍ ധരിക്കുന്നത്. സാത്താനികമായ ആക്രമണത്തില്‍ നിന്നും സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നും നേരിടാന്‍ ഈ മെഡല്‍ ധരിച്ചാല്‍ മതിയാകും. ഈ മെഡലില്‍ എഴുതിയിരിക്കുന്ന നാലു ചുരുക്കെഴുത്തുകള്‍ ഏറെ ഫലപ്രദമാണ്.
V R S,
N.S.M. V,
S.M.Q. L
I. V.B
എന്നിങ്ങനെയാണ് ഇതിലെഴുതിയിരിക്കുന്നത്.
ഈ വാക്കുകളുടെ മലയാള അര്‍ത്ഥം ഇങ്ങനെയാണ്.
സാത്താനേ ഓടിപ്പോകുക,
നീ നിന്റെ മായം കൊണ്ട് എന്നെ പ്രലോഭിപ്പിക്കരുത്.
തിന്മയല്ലാതെ മറ്റെന്താണ് നീ നല്‍കുന്നത്,
ഈ വിഷം നീ തന്നെ കുടിച്ചുകൊള്ളുക
അതുകൊണ്ട് സാത്താന്റെ ആക്രമണം നേരിടേണ്ടിവരുമ്പോള്‍ ബെനഡിക്ടന്‍ മെഡല്‍ ധരിച്ചുകൊണ്ട് ഈ മുദ്രാവാക്യങ്ങള്‍ നാം ഉറക്കെ വിളിച്ചുപറയുക. സാത്താന് ഓടിപ്പൊയ്ക്കൊള്ളും.