Wednesday, January 7, 2026
spot_img
More

    എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടി ഖേദകരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ സഭാ സിനഡ് നിശ്ചയിച്ച ഏകീകൃത കുര്ഡബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടി ഖേദകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

    …വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബര്‍ 28 മുതല്‍ സിനഡിന്റെ തീരുമാനം നടപ്പില്‍ വരുത്താന്‍ 34 രൂപതകള്‍ തീരുമാനിച്ചിരുന്നു നിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നത് ഖേദകരമാണ്. പകരം നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വമായവിചിന്തനത്തോടെയാണെങ്കിലും സീറോ മലബാര്‍ സഭയിലെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് പ്രത്യേക ആരാധനക്രമരീതി തുടരാന്‍ തീരുമാനിച്ചു. എന്നിരുന്നാലും ക്രൈസ്തവവിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റം എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു എങ്ങനെ ഒരു ചുവടു പിന്നോട്ടുവയ്ക്കുന്നു എന്നിങ്ങനെ സ്വയം ചോദിക്കുന്നത് നന്നായിരിക്കും…

    ഇതു കര്‍ത്താവിലേക്ക് നോക്കി അവിടുത്തെ ഉത്കണ്ഠയിലും പീഡാസഹനത്തിലും തുടങി അവിടുത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം. അല്ലാതെ വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരെ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്. അതിനാല്‍ സിനഡ് നിശ്ചയിച്ചപ്രകാരം വി.കുര്‍ബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിന് മുമ്പായി താമസം വിനാ നടപ്പാക്കാന്‍ പിതൃനിര്‍വിശേഷമായി ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു…..

    വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാനും മാര്‍പാപ്പയുടെ ഉപദേശത്തിലും അഭ്യര്‍ത്ഥനയിലും വിശ്വാസമര്‍പ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അല്്മായവിശ്വാസികളുടെയും മാതൃക ഞാന്‍ നിങ്ങളില്‍ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്…..

    നിങ്ങള്‍ ആയിരിക്കുന്ന അതിലോല സാഹചര്യത്തില്‍ വിഭജനത്തിന്റെ എല്ലാ വിവാദങ്ങള്‍ക്കും പ്രതിസാക്ഷ്യങ്ങള്‍ക്കുമുപരി നാം കര്‍ത്താവില്‍ വിതച്ചാല്‍ അവിടുത്തോടൊത്ത് കൊയ്യാം. നാം കാറ്റുവിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യും.

    തനിക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!