Wednesday, October 16, 2024
spot_img
More

    ആത്മീയമായ സംരക്ഷണത്തിനായി കാവല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കാം

    മാലാഖമാരെ ദൈവം നമുക്കായി നിയോഗിച്ചിരിക്കുന്നത് നമ്മെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും സഹായിക്കാനുമായിട്ടാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നാം പലപ്പോഴും കാവല്‍മാലാഖമാരുടെ സാന്നിധ്യം മനസ്സിലാക്കുകയോ അവരുടെ സഹായം തേടുകയോ ചെയ്യാറില്ല. തല്‍ഫലമായി സാത്താന്റെ പ്രലോഭനങ്ങളില്‍ നാം മൂക്കുകുത്തി വീണുപോകുന്നു.

    കാവല്‍മാലാഖമാരോടു പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ അനുദിന ആത്മീയജീവിതത്തിന്റെ ഭാഗമായി മാറണം. എങ്കില്‍ മാത്രമേ കാവല്‍മാലാഖമാര്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം തിരിച്ചറിയൂ. അതുകൊണ്ട് ഓരോ ദിവസവും ഓരോ നിമിഷവും കാവല്‍മാലാഖമാരോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

    ഞങ്ങളുടെ സ്‌നേഹമുള്ള, പ്രിയപ്പെട്ട കാവല്‍മാലാഖായേ, ഞങ്ങള്‍ക്കായിട്ടാണ് ദൈവം അങ്ങയെ നിയോഗിച്ചതെന്ന് മനസ്സിലാക്കി ഞങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ അങ്ങ് ഞങ്ങളുടെ സഹായത്തിനെത്തണമേ. അനുദിനജീവിതത്തിലെ ഓരോ നിമിഷവും പലവിധ സാഹചര്യങ്ങളില്‍ അങ്ങയുടെ സാമീപ്യവും സാന്നിധ്യവും തിരിച്ചറിയാന്‍ ഞങ്ങളെ സഹായിക്കണമേ.

    എല്ലാവിധത്തിലും എല്ലായ്‌പ്പോഴും അവിടുന്ന് ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ. ഞങ്ങള്‍ മറന്നുപോയാലും വിളിക്കാതെയിരുന്നാലും ഇപ്പോള്‍ ഈ നിമിഷം പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയുടെ യോഗ്യതകളാല്‍ ഞങ്ങളുടെ സഹായത്തിനെത്തണമേ. എല്ലാവിധ ആത്മീയഭൗതിക അപകടങ്ങളില്‍ നിന്നും രക്ഷിക്കണമേ. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!