Friday, October 11, 2024
spot_img
More

    വേദനയിലൂടെയാണോ കടന്നുപോകുന്നത്, തീര്‍ച്ചയായും ദൈവം അതിന് പ്രതിഫലംതരുമെന്ന് ഈ തിരുവചനം ഉറപ്പ് നല്കുന്നു

    വേദനയില്ലാത്ത ജീവിതമുണ്ടോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. എത്രയെത്ര സങ്കടങ്ങള്‍..വേദനകള്‍.. ജീവിതത്തിലെ ഓരോ തിരസ്‌ക്കരണവും നന്ദികേടും അപമാനവും വേദന തന്നെയാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ വേദനകള്‍ക്കപ്പുറം സന്തോഷം കടന്നുവരുമോ.. അപമാനം തുടച്ചുനീക്കുമോ.. വേദന ശമിക്കുമോ.. ഉവ്വ് എന്നാണ് അതിനുള്ള ഉത്തരം. ഏശയ്യയുടെ പുസ്തകം 49:13 പറയുന്നത് ഇങ്ങനെയാണ്.

    ആകാശമേ ആനന്ദഗാനമാലപിക്കുക. ഭൂമിയേ ആര്‍ത്തുവിളിക്കുക. മലകളേ ആര്‍ത്തുപാടുക. കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്ന് കരുണ കാണിക്കും.

    ഈ തിരുവചനത്തില്‍ നമുക്ക് വിശ്വസിക്കാം. ആശ്വസിക്കാം. ദൈവം നമ്മോട് കരുണ കാണിക്കും. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!