Wednesday, February 5, 2025
spot_img
More

    ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലൂ, ഈ അനുഗ്രഹങ്ങള്‍ നേടിയെടുക്കൂ

    ഈശോയുടെ തിരുരക്തത്തെക്കുറിച്ച് പ്രത്യേകമായി വണങ്ങുന്ന മാസമാണ് ജൂലൈ. ഈ അവസരത്തില്‍ ഈശോയുടെ തിരുരക്തജപമാലയുടെ പ്രാധാന്യം മനസ്സിലാക്കുന്നത് നല്ലതാണ്. തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കായി താഴെപറയുന്ന വാഗ്ദാനങ്ങളാണ് ഈശോ നല്കിയിരിക്കുന്നത്

    സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നുമുള്ള സംരക്ഷണം

    അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും.

    പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും.

    മരണത്തിന് 12 മണിക്കൂര്‍ മുമ്പ് തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും.

    മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി അഞ്ചു തിരുമുറിവുകളെ കാണിച്ചുകൊടുക്കും.

    ഈ നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും.

    അനേകം അത്ഭുതങ്ങള്‍ സംഭവിക്കും.

    ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും തകര്‍ക്കുകയും അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.

    അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് മോചിപ്പിക്കും.

    ഈ ജപമാലയിലൂടെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്‍റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്‍റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും.

    ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!