Wednesday, October 9, 2024
spot_img
More

    മറിയം ത്രേസ്യായെ ഒക്ടോബര്‍ 13 ന് വിശുദ്ധയായി പ്രഖ്യാപിക്കും

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ ഒക്ടോബര്‍ 13 ന് വിശുദ്ധയായി പ്രഖ്യാപിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ നടന്ന കര്‍ദിനാള്‍മാരുടെ ഓര്‍ഡിനറി പബ്ലിക് കോണ്‍സിസ്റ്ററിയിലാണ് വിശുദ്ധ പദപ്രഖ്യാപന തീയതി പ്രഖ്യാപിച്ചത്. മറിയം ത്രേസ്യ, കര്‍ദിനാള്‍ ന്യൂമാന്‍ എന്നിവരുള്‍പ്പടെ അഞ്ചുപേരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തും.


    സിസ്റ്റേഴ്‌സ് ഓഫ് ദ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച മറിയം ത്രേസ്യയുടെ മരണം 1926 ജൂണ്‍ എട്ടിന് കുഴിക്കാട്ടുശേരിയില്‍ വച്ചായിരുന്നു.2000 ഏപ്രില്‍ ഒമ്പതിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തി.



    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!