Monday, July 14, 2025
spot_img
More

    വിശുദ്ധ കുര്‍ബാന സ്ഥാപനത്തിലെ തിരുവചനങ്ങള്‍ ഉദ്ധരിച്ച് ബര്‍ഗര്‍ പരസ്യം, വ്യാപകപ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാപ്പ്

    ലിമ: ഒടുവില്‍ ബര്‍ഗര്‍ കിംങ് പരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരസ്യം വിശുദ്ധവാരത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

    കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനദിനത്തില്‍ ക്രിസ്തു പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബര്‍ഗര്‍ കിംങ് പരസ്യം ചെയ്തിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി വൈദികരും സന്യസ്തരും അടങ്ങുന്ന ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. 22,000 പേരുടെ ഒപ്പുശേഖരണവും നടത്തി.

    ശക്തമായ പ്രചരണം നടന്നതിനെ തുടര്‍ന്നാണ് കമ്പനിപരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബര്‍ഗര്‍ കിംങ് പരസ്യം പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!