Sunday, July 13, 2025
spot_img
More

    ലൗജിഹാദില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

    തലശ്ശേരി: ലൗജിഹാദ് വിഷയത്തില്‍ സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം ഇക്കാര്യത്തില്‍ നടത്തണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

    രണ്ടുമതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയസാമൂഹ്യ പ്രശ്‌നമാണെന്ന് പറയാന്‍ സഭയ്ക്ക താല്പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതം പോലെ വിവിധ മതങ്ങളള്ള രാജ്യത്ത് മതാന്തരവിവാഹങ്ങള്‍ സ്വഭാവികമാണ്. ഇതിനെ മതവിഷയമായി മാറ്റാന്‍ പാടില്ല.

    സഭ ഒരിക്കലും മറ്റ് മതങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപിംങ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് മാത്രമാണ് സഭ ആശങ്ക പങ്കുവയ്ക്കുന്നത്. മാര്‍ പാംപ്ലാനി പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!