പ്രഭാതത്തിന്റെ താക്കോല്‍ ആണ് പ്രഭാതപ്രാര്‍ത്ഥന. നമുക്ക് ഒരു ദിവസം മുഴുവനും മു്‌ന്നോട്ടുപോകാനുള്ള കഴിവും ഊര്‍ജ്ജവും പ്രചോദനവും ലഭിക്കുന്നത് പ്രഭാതപ്രാര്‍ത്ഥനയിലൂടെയാണ്. ഒരു ദൈവവിശ്വാസിക്ക് ഒരിക്കലും പ്രഭാതപ്രാര്‍ത്ഥന ഒഴിവാക്കിക്കൊണ്ട് ദിവസം ആരംഭിക്കാനാവില്ല. അവന്റെവിശ്വാസം എല്ലാം ദൈവത്തില്‍ നിന്നാണ് വരുന്നത് എന്നതാണ്.
പ്രാര്‍ത്ഥനയിലൂടെ നാം ദൈവവുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ദൈവവുമായി ബന്ധം സ്ഥാപിച്ചുകഴിയുമ്പോള്‍ ഉള്ളില്‍ അനുഭവപ്പെടുന്ന ഒരു ശക്തിയുണ്ട്. ഒരു യാത്രയ്ക്ക് പോകുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ കൂടെയുണ്ടാവുന്നത് നമ്മെ വല്ലാതെ സന്തോഷി്പ്പിക്കാറുണ്ടല്ലോ.
കാരണം യാത്രയിലെ ഏതു തടസ്സങ്ങളെയും നേരിടാന്‍ ആ വ്യക്തി നമ്മെ സഹായിക്കും എന്നതുകൊണ്ടാണ് അത്. ഇതുപോലെയാണ് ദൈവത്തിന്റെ കാര്യവും.ദൈവവുമായി ബന്ധം സ്ഥാപിച്ചുകഴിയുമ്പോള്‍ ആ ദിവസത്തെ യാത്രയില്‍ ദൈവം പ്രത്യേകമായി നമ്മുടെകൂടെയുണ്ടാകും.
തന്നെ വിളിച്ചപേക്ഷിക്കുന്നവരെ അവിടുത്തേക്ക് ഉപേക്ഷിക്കാനാവില്ലല്ലോ. പ്രഭാതപ്രാര്‍ത്ഥനയുടെ പ്രസക്തിയും പ്രാധാന്യവും ഇവിടെയാണ്. നമ്മുടെ ഉള്ളില്‍ സന്തോഷം നിറയുന്നു. സ്വര്‍ഗ്ഗത്തോളം എത്തുന്ന സന്തോഷം തന്നെ. അതുകൊണ്ട് ഓരോ പ്രഭാതത്തിലും നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ബന്ധം സ്ഥാപിക്കാം. സ്വര്‍ഗ്ഗീയ സന്തോഷം അനുഭവിക്കാം. ഓരോ ദിവസത്തെയും നേരിടാന്‍ വേണ്ട ശക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.