Wednesday, November 5, 2025
spot_img
More

    വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് വൈദികനെ അക്രമി കുത്തി മുറിവേല്പിച്ചു, തടയാന്‍ ശ്രമിച്ച കന്യാസ്ത്രീക്കും പരിക്ക്

    നീസ്: ഫ്രാന്‍സ ിലെ നീസ് കത്തോലിക്കാ ദേവാലയത്തില്‍ കത്തോലിക്കാ വൈദികനെ കുത്തി മുറിവേല്പിക്കാന്‍ ശ്രമം. അക്രമം തടയാന്‍ ശ്രമിച്ച കന്യാസ്ത്രീക്കും പരിക്കേറ്റു.

    57 കാരനായ ഫാ. റഡ്്‌സിന്‍സ്‌ക്കിയെയാണ് ഏപ്രില്‍ 24 ന് വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് അക്രമി കുത്തിപരിക്കേല്പിച്ചത്. സെയ്ന്റ് പിയറെ ദ അരിനെ ദേവാലയത്തി ല്‍ വച്ചായിരുന്നു സംഭവം. വൈദികനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് 72 കാരിയായ സിസ്റ്റര്‍ മേരി ക്ലോഡിന്് പരിക്കേറ്റത്.

    ഭീകരാക്രമണവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നാണ് നിഗമനം. ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ കൊല്ലണമെന്നാണ് തന്റെ ആഗ്രഹമെന്ന് അക്രമി പറഞ്ഞതായും പോലീസ് അറിയിച്ചു.

    വൈദികനും കന്യാസ്ത്രീയും ഇപ്പോള്‍ ചികിത്സയിലാണ്. അസാധാരണമായ ധൈര്യം എന്നാണ് കന്യാസ്ത്രീയുടെ ഇടപെടലിനെ ഇപ്പോള്‍ ലോകം വിശേഷിപ്പിക്കുന്നത്. അക്രമി തുടര്‍ച്ചയായി വൈദികനെ കുത്തിമുറിവേല്പിക്കുമ്പോഴായിരുന്നു കന്യാസ്ത്രീ ധൈര്യത്തോടെ സംഭവസ്ഥലത്തേക്ക് ചെന്നതും അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!