സുവിശേഷകനാണ് വിശുദ്ധ മാര്‍ക്കോസ് എന്ന് നമുക്കറിയാം. എന്നാല്‍ മാര്‍ക്കോസിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ടോ? ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ പലഭാഗങ്ങളിലും മാര്‍ക്കോസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്നാണ്. അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളില്‍ ജോണ്‍ മാര്‍ക്ക് എന്ന് അറിയപ്പെടുന്നത് വിശുദ്ധ മാര്‍ക്കോസാണ്.
മര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാനെയും അവര്‍കൂടെക്കൊണ്ടുവന്നു എന്ന് അപ്പസ്‌തോലപ്രവൃത്തികള്‍ 12:25 പറയുന്നു.
സെന്റ് പോള്‍സിന്റെ കത്തില്‍ 2 തിമോത്തി 4:11 ലും മാര്‍ക്കോസിനെക്കുറിച്ച് പരാമര്‍ശമുണ്ട്. മാര്‍ക്കോസിനെക്കൂടെ നീ കൊണ്ടുവരണം.ശുശ്രൂഷയില്‍ അവന്‍ എനിക്ക് വളരെ പ്രയോജനപ്പെടും എന്നതാണ് അത്.
1 പത്രോസ്5:13 ലാണ് മറ്റൊരു സൂചന. നി്ങ്ങളെ പോലെ തെരഞ്ഞെടക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മാര്‍ക്കോസും നിങ്ങള്‍ക്ക് വന്ദനം പറയുന്നു.
പത്രോസിന്റെ ശിഷ്യനായിരുന്നു മാര്‍ക്കോസ് എന്നും പത്രോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാര്‍ക്കോസ് സുവിശേഷം എഴുതിയതെന്നുമാണ് പാരമ്പര്യവിശ്വാസം.