എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉ്ച്ച കഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്ക് ചുറ്റും നടക്കും.
മെയ് മൂന്നിന് രാവിലെ 7.30 ന് വിശു്ദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.
മേയ് 14 നാണ് എട്ടാമിടം.തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ ഇവിടെ കൂടുതലായും എത്തുന്നത്.