Friday, January 2, 2026
spot_img
More

    നടിയെ ആക്രമിച്ച കേസ്; വൈദികന്റെ മൊഴിയെടുത്തു

    തിരുവനന്തപുരം: നടിയ ആക്രമിച്ച കേസില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വൈദികന്‍ വിക്ടറില്‍ നിന്ന് മൊഴിയെടുത്തു. ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ താന്‍ പണം ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് വൈദികന്‍ മൊഴി നല്കിയത്. ജാമ്യത്തിന് വേണ്ടി ദിലീപില്‍ നിന്ന് ബാലചന്ദ്രകുമാര്‍ പണംആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണമാണ് വൈദികന്‍ നിഷേധിച്ചത്.

    പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയിലെ ചില അംഗങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമം നേരത്തെയും നടന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരായിരുന്നു മുമ്പ് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത്. ജാമ്യംലഭിക്കാന്‍ ബിഷപ്പ് ഇടപെട്ടിട്ടുണ്ട് എന്നായിരുന്നു നടന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം ബിഷപ് നിഷേധിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!