കൊല്ലം: വിമലഹൃദയ ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മെയ് രണ്ടുമുതല്‍ ഏഴു വരെ വിവിധ പരിപാടികളോടെ നടക്കും. മേയ് രണ്ടിന് വിമലഹൃദയ സഭയുടെ പ്രഥമ കോണ്‍വെന്റായ കാഞ്ഞിരക്കോട് സെന്റ് മാര്‍ഗരറ്റസില്‍ നിന്ന് രാവിലെ എട്ടിന് വിളംബര ദീപശിഖാ പ്രയാണം തുടങ്ങും.
സുപ്പീരിയര്‍ ജനറല്‍ റവ. റെക്‌സിയ മേരി ഉദ്ഘാടനം ചെയ്യും. 10.30 ന് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പതാക ഉയര്‍ത്തുന്നതോടെ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമാകും.
ബിഷപ്പുമാരായ ഡോ. തോമസ് ജെ നെറ്റോ, ഡോ. അനില്‍ ജോസഫ് കുട്ടോ, ഡോ. പോള്‍ ആന്റണി മുല്ലശ്ശേര,ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.ജെയിംസ് റാഫേല്‍ ആനാപ്പറമ്പില്‍, ഡോ. സ്റ്റാന്‍ലി റോമന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.