വാണിയപ്പാറ: വാണിയപ്പാറയിലെ പുതിയ ദേവാലയത്തിന്റെ കൂദാശ മെയ് 31 ന് നടക്കും. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഉണ്ണിമിശിഹാ ദേവാലയത്തിന്റെ കൂദാശ നിശ്ചയിച്ചിരുന്നത്. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ദേവാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വെഞ്ചിരിപ്പ് കര്‍മ്മം നടത്തേണ്ടിയിരുന്നത്.
എന്നാല്‍ വെഞ്ചിരിപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സീലിംങിന് തീപിടിച്ചു. തുടര്‍ന്ന് വെഞ്ചിരിപ്പ് തടസ്സപ്പെടുകയായിരുന്നു.
ഇങ്ങനെ തടസ്സപ്പെട്ട ദേവാലയത്തിന്റെ കൂദാശയാണ് മെയ് 31 ലേക്ക് മാറ്റിവച്ചിരിക്കുന്നത്.