സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് കൃത്യമായ പ്രായമുണ്ടോ? കത്തോലിക്കാസഭയില്‍ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് പ്രായം കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. അതായത് 90 വയസുവരെ സ്ഥൈര്യലേപനം സ്വീകരിക്കാത്ത ഒരു വ്യക്തിക്കും മരണത്തോട് അടുക്കാറായ തീരെ കൊച്ചുകുട്ടിക്കും ഒരുപോലെ സ്ഥൈര്യലേപനം സ്വീകരിക്കാം.
മാമ്മോദീസാ സ്വീകരിച്ച ഏതൊരാള്‍ക്കും പ്രായവ്യത്യാസമില്ലാതെ സ്ഥൈര്യലേപനം സ്വീകരിക്കാവുന്നതാണ്. നമ്മുടെ സഭയില്‍ ഇപ്പോള്‍ മാമ്മോദീസാ വേളയില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും നല്കുന്ന പതിവുണ്ട്.