Sunday, October 6, 2024
spot_img
More

    ദൈവം ഒരു പുതിയ വാതില്‍ തുറക്കും, പരിശുദ്ധ അമ്മ പറയുന്നത് കേള്‍ക്കൂ

    പലവിധത്തില്‍ അടഞ്ഞുകിടക്കുന്ന പല വാതിലുകള്‍ക്ക് മുമ്പില്‍ നിരാശരായി കഴിയുന്നവരായിരിക്കും നമ്മള്‍. സാമ്പത്തികബുദ്ധിമുട്ടുകളുടെ, ജോലിയില്ലായ്മയുടെ,രോഗങ്ങളുടെ,ദൈവവിശ്വാസമില്ലായ്മയുടെ പലപല അടഞ്ഞ വാതിലുകള്‍..

    പക്ഷേ പരിശുദ്ധ അമ്മ നമുക്ക് നല്കുന്ന ആശ്വാസവും പ്രതീക്ഷയും ദൈവം ഒരു പുതിയ വാതില്‍ നമുക്കായി തുറന്നുതരും എന്നതാണ്. ലോകത്തിന് വേണ്ടിയുളള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കുടുംബങ്ങളുടെ രാജ്ഞി എന്ന നാമത്തിന് സമര്‍പ്പിക്കപ്പെട്ട പുതിയ തിരുനാളിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ സന്ദേശം. ഈ ഛായാചിത്രം വണങ്ങുന്ന എല്ലാവര്‍ക്കും എന്റെ ഹൃദയത്തിലേക്ക ദൈവം ഒരു പുതിയവാതില്‍ തുറക്കുന്നു.പ്രാര്‍ത്ഥിക്കുക, ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു എന്നാണ് അമ്മയുടെ വാക്കുകള്‍.

    അമ്മയുടെ ഹൃദയത്തിലേക്കു ദൈവം ഒരു പുതിയ വാതില്‍ തുറക്കുമ്പോള്‍ അത് നമ്മുക്ക് അനുഗ്രഹത്തിന് കാരണമാകും. പക്ഷേ നാം പ്രാര്‍ത്ഥിക്കണം. അമ്മയെ സ്‌നേഹിക്കണം.

    പരിശുദ്ധ അമ്മേ എന്റെ മുമ്പിലുളള വാതിലുകള്‍ ഒരിക്കലും അടയ്ക്കരുതേ..അടഞ്ഞുകിടക്കുന്ന വാതിലുകള്‍ എനിക്ക്തുറന്നുതരികയും ചെയ്യണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!