Thursday, December 5, 2024
spot_img
More

    ഏകാന്തത അനുഭവിക്കുകയാണോ, പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശൂന്യത ഒഴിവാക്കും

    ഏകാന്തത ഒരു പരിധിവരെ നല്ലതായി ചിലര്‍ക്ക് തോന്നിയേക്കാം.പക്ഷേ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏകാന്തത അത്ര നല്ലതല്ല. അതവരെ ശൂന്യരാക്കും. നിരാശരാക്കും. മാനുഷികമായി നമുക്കാരൊക്കെ ഉണ്ടെങ്കിലും ചില നേരങ്ങളിലെ ഏകാന്തതയ്ക്ക് പരിഹാരമുണ്ടാവുകയില്ല. ഇവിടെയാണ് ആത്മീയതയുടെ പ്രാധാന്യം. ഇക്കാര്യത്തില്‍ പരിശുദ്ധ അമ്മയ്ക്ക് നമ്മെ ഏറെ സഹായിക്കാന്‍ കഴിയും. ഈശോയുടെ കുരിശുയാത്രയില്‍ കൂടെയുണ്ടായിരുന്ന, കാനായിലെ കല്യാണവീട്ടില്‍ പ്രശ്‌നപരിഹാരം നിര്‍്‌ദേശിക്കാനുണ്ടായിരുന്ന പരിശുദ്ധ അമ്മ് തന്നെയാണ് നമ്മുടെയും സഹായം. അതുകൊണ്ട് അമ്മയോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    എല്ലാവരുടെയും എല്ലാക്കാലത്തെയും പ്രിയപ്പെട്ടവളായ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിലെ ഏകാന്തനിമിഷങ്ങളിലേക്കും സങ്കടങ്ങളിലേക്കും അമ്മ കടന്നുവരണമേ. ഈ നിമിഷങ്ങളെ കടന്നുപോകാന്‍ വേണ്ടതായ ആത്മീയശക്തി എനിക്ക് നല്കണമേ. എന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങള്‍ക്ക് മീതെ പ്രകാശസൂര്യനെ ഉദിപ്പിക്കാന്‍ അമ്മ ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. ഈശോയെ കാല്‍വരിയാത്രയില്‍ ശക്തിപ്പെടുത്തിയ മാതാവേ എന്റെ ഈ നിമിഷങ്ങളിലും അമ്മ കൂടെയുണ്ടായിരിക്കണമേ. ആമ്മേന്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!