Tuesday, September 16, 2025
spot_img
More

    വീട്ടില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടത്തിയതിന് ക്രൈസ്തവന് 10 വര്‍ഷം ജയില്‍ ശിക്ഷ

    ടെഹ്‌റാന്‍: വീട്ടില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തിയതിന് ക്രൈസ്തവന് 10 വര്‍ഷം ജയില്‍ശിക്ഷ. ഇറാനിലാണ് സംഭവം. ടെഹ്‌റാനിലെ റെവല്യൂഷനറി കോര്‍ട്ടാണ് അനുഷാവന്‍ അവേഡിയന്‍ എന്ന 60 കാരന് ഈ ശിക്ഷ വിധിച്ചിരിക്കുന്നത്. പാവനമായ ഇസ്ലാം മതത്തെ അസ്വസ്ഥപ്പെടുത്താന്‍ പ്രചരണം നടത്തിയെന്നതാണ് ആരോപണം.

    അനുഷാവനെ കൂടാതെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ അബാസ് സൂറി, മറിയം മുഹമ്മാദി എന്നിവര്‍ക്കുംശിക്ഷ വിധിച്ചിട്ടുണ്ട്. 500 മില്യന്‍ റിയാല്‍ പിഴയായി കൊടുക്കുന്നതിന് പുറമെ, സോഷ്യല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനില്ക്കുകയും രണ്ടുവര്‍ഷത്തേക്ക് ടെഹറാനില്‍ പ്രവേശിക്കാതിരിക്കുകയും വേണം. ഇരുവരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്.

    2020 ഓഗസ്റ്റിലാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അടുത്തകാലത്താണ് കേസ് പൊതുശ്രദ്ധ പിടിച്ചുപറ്റിയത്.

    ക്രൈസ്തവ മതപീഡനങ്ങളുടെ പട്ടികയില്‍ ഇറാന്‍ ഒമ്പതാം സ്ഥാനത്താണ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നത് രാജ്യത്ത് ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന സംഗതിയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!