നൈജീരിയ: നൈജീരിയ വീണ്ടും കത്തുന്നു. കഴിഞ്ഞ ദിവസമാണ് മതനിന്ദ ആരോപിച്ച് ക്രൈസ്തവവിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവലിനെ കല്ലെറിഞ്ഞ് കൊന്നതിന്‌ശേഷം മൃതദേഹം അഗ്നിക്കിരയാക്കിയത്. ഇപ്പോഴിതാ ക്രൈ്‌സ്തവ ദേവാലയത്തിന് നേരെയും ആക്രമണം.
ദെബോറയുടെ കൊലപാതകത്തിന് കാരണക്കാരായ രണ്ടുവ്യക്തികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്തീഡ്രലിന് നേരെ ആക്രമണം നടത്തിയത്
വാട്‌സാപ്പ് ഗ്രൂപ്പില്‍ ദൈവനിന്ദനടത്തിയെന്നാരോപിച്ചാണ് മെയ് 11 ന് ദെബോറയെ കല്ലെറിഞ്ഞുകൊല്ലുകയും മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രക്ഷോഭത്തിനിടയിലായിരുന്നു ദേവാലയത്തിന് നേരെ ആക്രമണം. ഹോളി ഫാമിലി കത്തീഡ്രലാണ് ആക്രമിക്കപ്പെട്ടത്.
ഇത് കൂടാതെ സെന്റ് കെവിന്‍ കാത്തലിക് ദേവാലയവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഭാഗികമായി ദേവാലയം കത്തിനശിച്ചിട്ടുമുണ്ട്.
ക്രൈസ്തവ മതപീഡനങ്ങളുടെ പട്ടികയില്‍ നൈജീരിയ ലോകത്തില്‍ ഏഴാം സ്ഥാനത്താണ്. ബോക്കോഹാരം, ഫുലാനി തുടങ്ങിയ മുസ്ലീം തീവ്രവാദിഗ്രൂപ്പുകളാണ് നൈജീരിയയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.